3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്ന് പരിശോധിച്ചു

3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്ന് പരിശോധിച്ചു 'തു​യ' എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന മ​മ്മി ബി.​സി 13-ആം നൂ​റ്റാ​ണ്ടി​ലെതാണെന്നാണ് ഗ​വേ​ഷ​ക​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം ഇൗ​ജി​പ്​​തി​ല്‍ ആ​ഴ്​​ച​ക​ള്‍​ക്കു​ മുൻപ് ​ ക​ണ്ടെ​ത്തി​യ 3000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​മ്മി തു​റ​ന്നു. സ്​​ത്രീ​യു​ടെ മൃ​ത​ദേ​ഹം അ​ട​ക്കം​ചെ​യ്​​ത, മി​ക​ച്ച രീ​തി​യി​ല്‍ സം​ര​ക്ഷി​ച്ച മ​മ്മി ദ​ക്ഷി​ണ ഇൗ​ജി​പ്​​തി​ലെ ല​ക്​​സ​ര്‍ പ​ട്ട​ണ​ത്തി​ല്‍​നി​ന്നാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. ഫ്രാ​ന്‍​സി​ല്‍​നി​ന്നു​ള്ള ഗ​വേ​ഷ​ക​രു​ടെ സം​ഘം ഇൗ ​മാ​സം ആ​ദ്യ​ത്തി​ലാ​ണ്​ ര​ണ്ട്​ മ​മ്മി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​ത്തെ മ​മ്മി നേ​ര​ത്തേ തു​റ​ന്ന്​ പ​രി​ശോ​ധി​ച്ചി​രു​ന്നു. ര​ണ്ടാ​മ​ത്തെ മ​മ്മി ശ​നി​യാ​ഴ്​​ച തു​റ​ന്ന​പ്പോ​ഴാ​ണ്​ സ്​​ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 'തു​യ' എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന മ​മ്മി ബി.​സി 13 നൂ​റ്റാ​ണ്ടി​ലെതാണെന്നാണ് ഗ​വേ​ഷ​ക​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. റാം​സി​സ് ര​ണ്ടാ​മ​ന്‍ അ​ട​ക്ക​മു​ള്ള ഫ​റോ​വ​മാ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ മ​മ്മി​യെ​ന്ന നി​ല​യി​ല്‍ വി​ല​പ്പെ​ട്ട ച​രി​​ത്ര വ​സ്​​തു​ത​ക​ള്‍ മ​മ്മി​യു​ടെ പ​ഠ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​വു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.ഫ​റോ​വ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും കൊ​ട്ടാ​ര പ്ര​മു​ഖ​രു​ടെ​​യും ശ​വ​കു​ടീ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സ്​​ഥ​ല​ത്തു​നി​ന്നു ത​ന്നെ​യാ​ണ്​ പു​തി​യ മ​മ്മി​യും ക​ണ്ടെ​ത്തി​യ​ത്. ചി​ത്ര​പ്പ​ണി​ക​ളോ​ടു​കൂ​ടി​യ ക​ല്ലു​പെ​ട്ടി​യു​ടെ അ​ക​ത്ത്​ കൊ​ത്തു​പ​ണി ചെ​യ്​​ത ശി​ല്‍​പ​ങ്ങ​ളും രൂ​പ​ങ്ങ​ളു​മു​ണ്ട്. ചി​ത്ര​പ്പ​ണി​ക​ളോ​ടു​കൂ​ടി​യ ക​ല്ലു​പെ​ട്ടി​യു​ടെ അ​ക​ത്ത്​ കൊ​ത്തു​പ​ണി ചെ​യ്​​ത ശി​ല്‍​പ​ങ്ങ​ളും രൂ​പ​ങ്ങ​ളു​മു​ണ്ട്. അ​ഞ്ചു​ മാ​സം​നീ​ണ്ട പ​ര്യ​വേ​ക്ഷ​ണ​ത്തി​ല്‍ 300 മീ​റ്റ​ര്‍ മ​ണ്ണ്​ നീ​ക്കം ചെ​യ്​​താ​ണ്​ മ​മ്മി പു​റ​ത്തെ​ടു​ത്ത​ത്.